പത്തനംതിട്ടയിലേതുള്‍പ്പടെ പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്; ഒമിക്രോണില്‍ കേരളത്തിന് ആശ്വാസം, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ എട്ട് പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

Advertisements

ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ ടി പി സി ആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധന്ക്ക് അയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ കൂടി കൊവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിള്‍ ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവുമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles