കോട്ടയം : കോട്ടയം ജില്ലയിൽ നിന്ന് ഒരു താര സുന്ദരി.പാരമ്പര്യം ഒന്നും അവകാശപ്പെടാൻ ഇല്ലാതിരിന്നിട്ടും അവർ മലയാള സിനിമയിൽ തന്റെ സ്ഥാനം എഴുതി ചേർത്തു. കൂടുതൽ സിനിമകളിൽ അവസരം ലഭിക്കാതെയിരുന്നിട്ടും മിസ് കേരള പട്ടത്തിൽ നിന്നും മലയാള സിനിമയുടെ സ്വപ്ന സുന്ദരിയായി വളർന്ന പാലാക്കാരി സുവർണ്ണ മാത്യു. മിയയ്ക്കും റിമി ടോമിക്കും മുൻപ് പാലയുടെ മണ്ണിൽ നിന്നും സിനിമ ലോകം കൈയ്യടക്കിയ സുവർണ്ണ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം എവിടെയാണ് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
മലയാള സിനിമയില്‍ ഒട്ടനവധി നായികമാരെ അവരുടെ വിവാഹ ശേഷം നമുക്ക് നഷ്ട്ടമായിട്ടുണ്ട്.വലിയ ആഗ്രഹങ്ങളോടെയാണ് സിനിമയിലേക്ക് പലരും എത്തുന്നത്. എന്നാല്‍ വിവാഹ ശേഷം അഭിനയവും സിനിമയും ഉപേക്ഷിച്ച് കുടുംബത്തിലേക്കും ഭര്‍ത്താവിലേക്കും മക്കളിലേക്കും മാത്രമായി ചുരുങ്ങി പോകുന്ന നിരവധി നായികമാര്‍ ഉണ്ട് നമുക്ക് ചുറ്റും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹത്തോടെ സിനിമാ ജീവിതവും അഭിനയവും നിര്‍ത്തിയവരുടെ പട്ടികയില്‍ വലിയൊരു നിര തന്നെ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ രജനികാന്ത്, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സുവര്‍ണ മാത്യുവെന്ന നടിയെയാണ് ആരാധക ലോകം തേടുന്നതും പിന്നാലെ പായുന്നതും.
കോട്ടയം ജില്ലയിലെ പാലായാണ് സുവര്‍ണ മാത്യുവിന്റെ സ്വദേശം. താരത്തിന്റെ കുടുംബത്തിലെ ആര്‍ക്കും തന്നെ സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ല്‍ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവര്‍ണയ്ക്ക് തുറന്ന് കിട്ടിയത്. മിമിക്സ് പരേഡ് എന്ന സിനിമയില്‍ മിസ് കേരളയ്ക്ക് മുൻപ് സുവര്‍ണ അഭിനയിച്ചിരുന്നു എങ്കിലും സുവര്‍ണയുടെ രണ്ടാമത്തെ ചിത്രമായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവർണ്ണയുടെ സുവർണ്ണ ചിത്രം. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു സുവര്‍ണ അഭിനയിച്ച മറ്റ് സിനിമകള്‍. കിലുക്കാപെട്ടിയില്‍ അതിഥി വേഷമായിരുന്നു സുവർണയെ തേടി എത്തിയത്. എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴത്തുള്ളി കിലുക്കം, നേരറിയാന്‍ സിബിഐ, എന്നിവയാണ് മലയാളത്തില്‍ സുവര്‍ണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകള്‍. ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു മഴത്തുള്ളികിലുക്കത്തില്‍ സുവര്‍ണയ്ക്ക് ലഭിച്ചത്. നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധിക്കപ്പെട്ടിരുന്നു. ചട്ടക്കാരിയായിരുന്നു അവസാനമായി റിലീസ് ചെയ്ത സുവര്‍ണയുടെ മലയാള സിനിമ.
ഇതിനോടകം തന്നെ താരത്തിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ വരെ സാധിച്ചിരുന്നു. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവര്‍ണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ വടിവേലുവിന്റെ നായികയായിരുന്നു സുവര്‍ണ. ഇരുവരുടേയും നര്‍മരംഗങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴില്‍ സുവര്‍ണ അഭിനയിച്ച ആദ്യ സിനിമ.
മായാബസാര്‍, ഗോകുലത്തില്‍ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളില്‍ അധികം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുല്‍ത്താന്‍ എന്നിവയാണ് സുവര്‍ണയുടെ ബോളിവുഡ് സിനിമകള്‍. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും സുവര്‍ണ വേഷമിട്ടു. മലയാളത്തില്‍ അവിചാരിതം, കടമറ്റത്ത് കത്തനാര്‍, അന്വേഷി എന്നീ സീരിയലുകളിലാണ് സുവര്‍ണ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ നെഗറ്റീവ് കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയായിരുന്നു സതുരംഗം തേന്‍മൊഴിയല്‍ എന്നിവയാണ് തമിഴില്‍ സുവര്‍ണ അഭിനയിച്ച പ്രധാന സീരിയലുകള്‍.
2003ല്‍ ആയിരുന്നു സുവര്‍ണയുടെ വിവാഹം. ജോര്‍ജാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം ലയണ്‍ അടക്കമുള്ള സിനിമകള്‍ സുവര്‍ണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയില്‍ നിന്നും സുവര്‍ണ വിട്ടുനിന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഫിലാഡല്‍ഫിയയിലാണ് സുവര്‍ണയുടെ താമസം. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ താരം സജീവമായതോടെയാണ് സോഷ്യൽ മീഡിയ താരത്തിന് പിന്നാലെ കൂടിയത്.