കോട്ടയം: ജൈവ വളങ്ങളുടെയും, രാസവളങ്ങളുടെയും വില യില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ വീണ്ടും വളരെ കൂടുതല്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. വലിയ വള കമ്പനികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുകയും അവരുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയുമാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ കൃഷിക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തേ പറ്റൂ. ഈ വര്‍ഷം കാര്‍ഷിക ഉല്‍പാദനച്ചെലവ് ഏറെ വര്‍ദ്ധിച്ചു എന്നു വ്യക്തമായ കണക്കുകള്‍ കാണിക്കുന്നു. അതിന്റെ കൂടെ ഈ രീതിയില്‍ വന്‍കിട കമ്പനികളെ സഹായിക്കാന്‍ കര്‍ഷകദ്രോഹ നടപടികള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കരുതെന്ന് തോമസ് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയ്ക്കും, മുഖ്യമന്ത്രിയ്ക്കും, ഇതുസംബന്ധിച്ച് ഇ-മെയില്‍ സന്ദേശം തോമസ് അയച്ചിട്ടുണ്ട്.