ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ ജയിലര്‍ എന്ന ചിത്രം ഇപ്പോള്‍ കത്തിക്കയറുന്ന ഈ സമയത്തു നടൻ ഇന്ന് ഈ നിലയില്‍ ആകാൻ കാരണമായ കാമുകിയെ കുറിച്ച് നടൻ ദേവൻ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്. വെറും ബസ് കണ്ടക്ടര്‍ ആയി ഒതുങ്ങി പോകേണ്ട ജീവിതം ആയിരുന്നു നടൻ രജനി കാന്തിൻറ്, എന്നാല്‍ അദ്ദേഹത്തെ അഭിനയം പഠിപ്പിക്കാൻ വിട്ട ഒരു കാമുകി രജനിക്ക് ഉണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹം സിനിമയില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയപോളെക്കും ആ കാമുകിയെ അദ്ദേഹത്തിനെ നഷ്ട്ടമായി. ഇന്നും അദ്ദേഹം തന്റെ കാമുകി ആയ നിര്‍മലയെ ഏതു ആള്‍ക്കൂട്ടത്തിലും അദ്ദേഹം തിരയുന്നുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിലെ ആരുമറിയാത്ത പ്രണയത്തെ അറിയുന്ന ഒരു വ്യക്തിയാണ് താൻ എന്നും ദേവൻ പറയുന്നു. തന്റെ കാമുകി നിമ്മിയെ കുറിച്ച് അദ്ദേഹം ഇന്നും തന്നോട് പറയാറുണ്ട് ദേവൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവരെ നഷ്ട്ടപെട്ട സങ്കടം ഇന്നും അദ്ദേഹത്തിനുണ്ട്, ആ കാര്യം അദ്ദേഹം തന്നോട് പറയാറുമുണ്ട്. ബാഷ എന്ന ചിത്രത്തിലൂടെ ആണ് താൻ അദ്ദേഹവുമായി സൗഹൃദം തുടങ്ങിയത് എന്ന് മുൻപൊരിക്കല്‍ ദേവൻ പറഞ്ഞിട്ടുണ്ട്, ആ സൗഹൃദത്തില്‍ പല കാര്യങ്ങളുമായി താനും രജനിയും ചര്‍ച്ച ചെയ്യ്തിട്ടുണ്ടെന്നും ദേവൻ പറഞ്ഞു.