കേദറുമായി 39 ആം ദിവസം ഷൂട്ടിങ്ങ് സൈറ്റിൽ : ആരെന്ത് പറഞ്ഞാലും എന്റെ രീതി ഇതാണ് : സ്‌നേഹ ശ്രീകുമാറിന്റെ ലൊക്കേഷൻ കഥകൾ വൈറൽ 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്‌നേഹ ശ്രീകുമാര്‍. അടുത്തിടെയാണ് സ്‌നേഹയ്ക്ക് ആണ്‍കുട്ടി ജനിച്ചത്. കേദര്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌നേഹ ലൊക്കേഷനിലെത്തുന്നത്.

Advertisements

രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാന്‍ വന്നത്. മെസ്സിയുടെ ഭാര്യ ഒമ്ബതുമാസം ഗര്‍ഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാന്‍ നിന്നതും ഒക്കെ കാണിച്ചുള്ള എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവില്‍ നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞങ്ങളുടെ ഒരു കോമ്ബിനേഷന്‍ വര്‍ക്ക് ആയതുകൊണ്ടാണ് അവധി തീരും മുന്‍പേ ഞാന്‍ ജോയിന്‍ ചെയ്തത്. ആ ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോള്‍ ജോയിന്‍ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുന്‍പില്‍ ആദ്യമായി നില്‍ക്കാന്‍ പോവുകയാണ്.

നമ്മുടെ വീട്ടിലുള്ള പ്രായമായ ആളുകള്‍ ഇതിനെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39 ആം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പര്‍ ആയി ട്രീറ്റ്‌മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീന്‍ ആയതുകൊണ്ടാണ് ഇത് എടുക്കാന്‍ വേണ്ടി ഞാന്‍ വന്നത്. അത് എടുത്തുകഴിഞ്ഞാല്‍ ഞാന്‍ തിരികെ പോകും.

പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ്. പക്ഷേ എനിക്ക് പേഴ്‌സണലി വലിയ സന്തോഷമാണ്. എന്റെ പ്രെഗ്‌നന്‍സി സമയത്ത് ഞാന്‍ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവര്‍ അത്രയും എന്നെ കെയര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഏറ്റവും വലിയ സന്തോഷത്തിലാണ്. അവരുടെ അടുത്തേക്ക് മോനേം കൊണ്ട് ഷൂട്ടിന് പോകുന്നതില്‍- സ്‌നേഹ പുതിയ വീഡിയോയില്‍ പറയുന്നു.

Hot Topics

Related Articles