അത് കുറുവാസംഘമല്ല, കെ-റെയില്‍ ഉദ്യോഗസ്ഥര്‍..! കോട്ടയം പാറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചാരണം; കുറുവാസംഘമെന്ന് തെറ്റിദ്ധരിച്ചത് കെ-റെയില്‍ ഉദ്യോഗസ്ഥരെ; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

്കോട്ടയം: മണര്‍കാട് പറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചരണം. പാറമ്പുഴ, കോഴിക്കാല എന്നിവിടങ്ങളില്‍ കുറുവാ സംഘം സഞ്ചരിക്കുന്ന കാര്‍ കണ്ടതായും തമിഴ്, ഹിന്ദി ഭാഷകളാണ് ഇവര്‍ സംസാരിക്കുന്നതെന്നും വെളിപ്പെടുത്തി നാട്ടുകാരില്‍ ചിലരാണ് ജാഗ്രതാ ന്യൂസിനെ വിവരം അറിയിച്ചത്. പ്രദേശത്ത് എത്തിയ മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ വാഹനം നാട്ടുകാരായ സ്ത്രീകള്‍ തടഞ്ഞ് ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. വാഹനത്തിലെത്തിയവര്‍ പ്രദേശമാകെ ചുറ്റിയ ശേഷം തിരികെ പോയതാണ് പരിഭ്രാന്തി പരത്തിയത്. വിവരം അറിഞ്ഞ ഉടന്‍ സത്യാവസ്ഥ അന്വേഷിക്കുന്നതിനായി ജാഗ്രതാന്യൂസിന്റെ ആവശ്യപ്രകാരം മണര്‍കാട് പൊലീസ് സ്ഥലത്തെത്തി.

Advertisements

പ്രദേശത്ത് ചുറ്റിത്തിരിഞ്ഞത് കെ- റെയില്‍ ഉദ്യോഗസ്ഥരായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി. കെ- റെയില്‍ കടന്ന് പോകുന്നതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളപ്പൊക്കം ഉണ്ടാകുമോയെന്നറിയാന്‍, ആറിന്റെ ആഴം അളന്ന് പഠനം നടത്താന്‍ എത്തിയതാണ് സംഘം. ഇതില്‍ മഹാരാഷ്ട്രാ സ്വദേശിയായ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനം ഔദ്യോഗിക സംഘത്തിന്റേതായിരുന്നു. എറണാകുളത്തുള്ള മരുമകളുടെ കേരള രജിസ്‌ട്രേഷന്‍ വാഹനത്തിലും ഇദ്ദേഹം പരിശോധനയ്‌ക്കെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയില്‍ കുറുവാസംഘത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. അപരിചിതരെ കര്‍ശനമായി നിരീക്ഷിക്കാന്‍ പല പ്രദേശത്തും സംഘങ്ങള്‍ വരെ രൂപീകരിച്ചു കഴിഞ്ഞു. ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെങ്കിലും അനാവശ്യ ഭീതി പരത്തുന്ന എല്ലാവര്‍ക്കും എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.