ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ മാഗ്നസ് കാൾസനിനോട് പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കി എങ്കിലും, ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്.
കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. ഫൈനലിലെ ആദ്യ മത്സരത്തിലൽ 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. ലോക ജേതാവായ കാൾസനെതിരെ നടന്ന ആദ്യ മത്സരത്തിൽ മുൻതൂക്കം നേടാൻ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ. കാൾസണുമായി മുൻപു നടന്ന മത്സരത്തിൽ തനിക്ക് സമ്മർദം ഉണ്ടായിരുന്നില്ലെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കിയിരുന്നു. ടൈബ്രേക്കറിൽ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാന്ദ ഫൈനലിലെത്തിയത്.