കോയമ്പത്തൂര്‍: കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര സ്വദേശിയായ സൈനികനും മരിച്ചു. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മകന് പ്രദീപ് (38) ആണ് മരിച്ചത്. സംഭവം അറിഞ്ഞ് ഇയാളുടെ സഹോദരന് പ്രസാദ് കോയമ്പത്തുരിലെക്ക് തിരിച്ചിട്ടുണ്ട്.
Advertisements
പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. എതാനും നാള് മുമ്പ് പ്രദീപ് മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷി, മക്കള്‍ ദക്ഷന് ദേവ് (5) ദേവപ്രയാഗ് (2)