വെള്ളൂത്തുരുത്തിയില്‍ കെ-റെയില്‍ ഉദ്യേഗസ്ഥരെ തടഞ്ഞ സംഭവം; ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് ചിങ്ങവനം പൊലീസ്

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയില്‍ കെറെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തതായി ചിങ്ങവനം പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്തിരിയാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ കല്ലിടാതെ മടങ്ങുകയായിരുന്നു. കൊല്ലാടും കഴിഞ്ഞ ദിവസം സമാനരീതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചത്.

Advertisements

കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ ലാല്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, എസ്യുസിഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, സമിതി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ചാക്കോച്ചന്‍ മണലേല്‍, ബിജെപി ജില്ലാ സെക്രട്ടറി എസ്.രതീഷ്, ജെ.വി.ഫിലിപ്പുകുട്ടി, സിന്ധു കറുത്തേടത്ത്, സുമാ മുകുന്ദന്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, ജിജി ഇയ്യാലില്‍, ജോണിക്കുട്ടി പുന്നശ്ശേരില്‍, സതീഷ് കാവ്യധാര, എസ്.ജയകൃഷ്ണന്‍, ഡോ. ലിജി വിജയകുമാര്‍, എന്‍.കെ.കേശവന്‍, ബിജു മറ്റക്കാട്, അജയകുമാര്‍, എം.കെ.ഷഹസാദ് എന്നിവര്‍ പ്രസംഗിച്ചു.കോട്ടയത്തും പന്തംകൊളുത്തി പ്രകടനം നടത്തി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles