പാക്കിസ്ഥാൻ പേസിനു മുന്നിൽ മുട്ട് മടക്കി ടീം ഇന്ത്യ; തോൽവിയിൽ നിന്നും രക്ഷപെട്ടത് മഴയെത്തിയതോടെ; മഴ കളിച്ചതോടെ ഏഷ്യക്കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

പല്ലേക്കിൽ: ഏഷ്യക്കപ്പിലെ ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും ടീം ഇന്ത്യയ്ക്ക് രക്ഷ. ഓപ്പണർമാർ അടക്കം മുൻ നിര പൂർണമായും തകർന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് രക്ഷയായി മഴയെത്തി. പാക്കിസ്ഥാനെതിരെ 266 ന് എല്ലാവരും പുറത്തായ ഇന്ത്യയെ രണ്ടാം ഇന്നിംങ്‌സ് മുക്കിയ മഴയാണ് രക്ഷിച്ചത്. 66 ന് നാല് എന്ന നിലയിൽ ഏകദിന മത്സരത്തിൽ തകർന്ന ടീം ഇന്ത്യയ്ക്ക് ഹർദിക് പാണ്ഡ്യ (90 പന്തിൽ 87), ഇഷാൻ കിഷൻ (81 പന്തിൽ 82) എന്നിവരുടെ ഇന്നിംങ്‌സുകളാണ് രക്ഷയായത്. ഇവരെ കൂടാതെ ഇന്ത്യൻ ഇന്നിംങ്‌സിൽ ഒരു ബാറ്റർ പോലും 20 റണ്ണിൽ അധികം തികച്ച് എടുത്തില്ല.

Advertisements

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ തന്നെ രോഹിത് ഷഹിൻഷാ അഫ്രീദിയുടെ പന്തിൽ പുറത്തായി. ക്ലീൻ ബൗൾഡായിരുന്നു. 11 റണ്ണെടുത്ത രോഹിത്തിന്റെ വഴിയേ 10 റണ്ണെടുത്ത സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും മടങ്ങി. ഹാരിസ് റൗഫിനായിരുന്നു വിക്കറ്റ്. നാല് റണ്ണുമായി കോഹ്ലി അഫ്രീദിയുടെ പന്തിൽ ബൗൾഡായപ്പോൾ, 14 റണ്ണെടുത്ത അയ്യരുടെ വിക്കറ്റ് മാത്രമാണ് മുൻ നിരയിൽ അൽപമെങ്കിലും വേറിട്ട് നിന്നത്. റൗഫിന്റെ പന്തിൽ ഫക്കർ സാമാന് ക്യാച്ച് നൽകിയാണ് ശ്രേയസ് അയ്യർ മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ഒത്തു ചേർന്ന ഇഷാൻ കിഷയും പാണ്ഡ്യയും ചേർന്നാണ് ഇന്ത്യൻ ഇന്നിംങ്‌സ് കെട്ടിപ്പൊക്കിയത്. 66 ന് നാല് എന്ന നിലയിൽ നിന്നും 204 ൽ എത്തിച്ച ശേഷമാണ് ഈ കൂട്ടു കെട്ട് പിരിയുന്നത്. 37 ആം ഓവറിൽ 204 ൽ എത്തിച്ച ശേഷം ഇഷാൻ ഹാരിസ് റൗഫിന് മുന്നിൽ വീണു. ബാബർ അസമിനായിരുന്നു ക്യാച്ച്. 239 ൽ പാണ്ഡ്യയെ കൂടി വീഴ്ത്തി ഷഹിൻഷാ അഫ്രീദി പാക്കിസ്ഥാന് നിർണ്ണായകമായ ബ്രേക്ക് ത്രൂ നൽകി. പിന്നീട് 27 റണ്ണെടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാൻ പിഴുതെടുത്തത്. ആദ്യ നാല് വിക്കറ്റ് പിഴുതെടുക്കാൻ 66 റൺ വേണ്ടി വന്ന പാക്കിസ്ഥാന് അവസാന നാല് വിക്കറ്റ് വീഴ്ത്താൻ 27 റൺ മാത്രമാണ് നൽകേണ്ടി വന്നത്.

14 റണ്ണെടുത്ത ജഡേജയെ ഷഹിൻഷാ അഫ്രീദിയും, മൂന്ന് റണ്ണെടുത്ത താക്കൂറിനെയും നാല് റണ്ണെടുത്ത കുൽദീപിനെയും 16 റണ്ണെടുത്ത ബുംറയെയും നസീംഷായുമാണ് പുറത്താക്കിയത്. ഒരു റണ്ണുമായി സിറാജ് പുറത്താകാതെ നിന്നു. ഷഹിൻഷാ അഫ്രീദി നാലു വിക്കറ്റ് പിഴുതപ്പോൾ, റവൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംങ്‌സ് ബ്രേക്കിൽ പെയ്ത മഴയാണ് അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് രക്ഷയായത്. ഒരു പന്ത് പോലും എറിയാതെ കളി അവസാനിപ്പിക്കേണ്ടി വന്നതും ഇതോടെയാണ്. കളിയിൽ ഇതോടെ രണ്ട് ടീമുകൾക്കും ഓരോ പോയിന്റെ വീതം ലഭിച്ചു. നേപ്പാളുമായുള്ള മത്സരം വിജയിച്ച പാക്കിസ്ഥാന് മൂന്ന് പോയിന്റായപ്പോൾ, ഇന്ത്യയ്ക്ക് ഒരു പോയിന്റ് ഉണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.