സംക്രാന്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
കോട്ടയം: പച്ചക്കറിക്കടയുടെയും ചിക്കൻ കടയുടെയും മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടമ പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംക്രാന്തി പെരുമ്പായിക്കാട് ചേമഞ്ചേരിൽ പി.എം സാബുവി(58)നെയാണ് പൊലീസ് പിടികൂടിയത്. 400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ കടയിൽ നിന്നും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംക്രാന്തിയിൽ ഇയാൾ നടത്തിയിരുന്ന പച്ചക്കറിക്കടയുടെയും ചിക്കൻ കടയുടെയും മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം ദിവസങ്ങളായി പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്.
തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ കടയിൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.