സൈനികന്റെ വിലാപയാത്രക്കിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; വീഡിയോ കാണാം

കോയമ്പത്തൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം സുലൂര്‍ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോകവെയാണ് സംഭവമുണ്ടായത്.

Advertisements

ആംബുലന്‍സ് മേട്ടുപ്പാളയത്തുവച്ച് പോലീസ് എസ്‌കോര്‍ട്ട് വാനില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടര്‍ന്നത്. ഇതിനിടെ ആംബുലന്‍സുകള്‍ക്ക് അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനം മതില്‍ ഇടിച്ചും മറ്റൊരു അപകടമുണ്ടായി. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്നും പോലീസുകാര്‍ റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റു.

Hot Topics

Related Articles