തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 4- ആം വാർഡ് മെമ്പർ ഡൊമിനിക് ചെറിയാന്റെ ഭാര്യാ പിതാവ്,വല്ലകം ചേന്നംകേരിൽ സിജെ മാത്യു

വൈക്കം : തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 4- ആം വാർഡ് മെമ്പർ ഡൊമിനിക് ചെറിയാന്റെ ഭാര്യാ പിതാവ്,
വല്ലകം ചേന്നംകേരിൽ സിജെ മാത്യു (ജോയിച്ചൻ) നിര്യാതനായി. എസ് . ഐ. എസ്. ഐ ഗവ. ഓഫ് ഇന്ത്യ റിട്ട.അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു. ഭാര്യ പരേതയായ ആനിയമ്മ മാത്യു പുതുക്കരി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സി എം ജോസഫ്, (ബാംഗ്ലൂർ), മെർലിൻ (ഓസ്ട്രിയ), ബിൻസി. മരുമക്കൾ: മേരി മാത്യു പാലക്കവയലിൽ (പാലാ), ഷെൽബി തോമസ് ഏലംകുന്നം (ഓസ്ട്രിയ), ഡൊമിനിക് ചെറിയാൻ ഇരണക്കൽ (ഡയറക്ടർ ബോർഡ് മെമ്പർ , മെഡിസിറ്റി സഹകരണ ആശുപത്രി തലയോലപ്പറമ്പ്). കൊച്ചുമക്കൾ: ഡോക്ടർ അന്നു, മാത്യു, സാവിൻ, മെൽവിൻ, ചെറിയാൻ, മാത്യൂസ്. സംസ്കാരം: സെപ്റ്റംബർ നാല് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വല്ലകം സെന്റ് മേരീസ് പള്ളിയിൽ.

Advertisements

Hot Topics

Related Articles