ഓച്ചിറയിൽ നിന്നും മോഷ്ടിച്ച മൊബൈലുമായി കോട്ടയത്ത് എത്തി; മൊബൈൽ വിൽക്കാനെത്തിച്ച യുവാവിനെ പൊലീസ് പിടികൂടി; സംഭവം കോട്ടയം നഗരമധ്യത്തിൽ

കോട്ടയം കോഴിച്ചന്തയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം ലേഖകൻ

Advertisements

കോട്ടയം: ഓച്ചിറയിൽ നിന്നും മോഷ്ടിച്ച മൊബൈലുമായി കോട്ടയം നഗരമധ്യത്തിലെ മൊബൈൽകടയിൽ വിൽക്കാൻ എത്തിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് നാട്ടുകാരും മൊബൈൽ ഫോൺ ഷോപ്പിലെ ജീവനക്കാരും ചേർന്നു പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരമധ്യത്തിൽ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചന്തക്കടവിലെ മൊബൈൽ കടയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ യുവാവ് മൊബൈൽ ഫോൺ വിൽക്കുന്നതിനായി എത്തിയിരുന്നു. ഇയാളെ തേടി ഇതിനു പിന്നാലെ ഓച്ചിറ പൊലീസും കോട്ടയം നഗരത്തിൽ എത്തിയിരുന്നു. പ്രതിയായ യുവാവ് മൊബൈൽ ഫോൺ വിൽക്കാൻ എത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പൊലീസ് സംഘം, ഇയാളുടെ ഫോട്ടോ സഹിതം മൊബൈൽ ഫോൺ കടയുടയെ അറിയിച്ചിരുന്നു.

ഇതേ തുടർന്നു കടയുടമയുടെ നേതൃത്വത്തിൽ ഇയാളുടെ ഫോൺ നമ്പർ തപ്പിയെടുത്ത് തന്ത്രപരമായി ഇയാളെ കോട്ടയം നഗരത്തിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെ കോട്ടയം നഗരത്തിൽ എത്തിയ യുവാവിനെ മൊബൈൽ ഫോൺ ഷോപ്പിന്റെ ഉടമയും ജീവനക്കാരും നാട്ടുകാരും ചേർന്നു പിടികൂടി. തുടർന്ന്, ഇയാളെ കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. ഇയാളെ ഓച്ചിറ പൊലീസിനു കൈമാറുമെന്നു വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അറിയിച്ചു.

Hot Topics

Related Articles