മഴ ചതിച്ചിട്ടും കളി ജയിച്ച് ടീം ഇന്ത്യ; നേപ്പാളിനെ പത്ത് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ സൂപ്പർ ഫോറിലേയ്ക്ക്

പല്ലേക്കിൽ: പാക്കിസ്ഥാനെതിരായ മത്സരം മഴ തടസപ്പെടുത്തിയതിനെ തുടർന്ന് ഒരു പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ തുടർന്ന ടീം ഇന്ത്യയ്ക്ക് ആശ്വാസ ജയം നൽകി നേപ്പാൾ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പത്തു വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ഓപ്പണർമാർ രണ്ടു പേരും മികച്ച പ്രകടനം നടത്തിയതോടെ നേപ്പാളിനെ തകർത്താണ് ഇന്ത്യ ഏഷ്യാക്കപ്പ് സൂപ്പർ ഫോറിലേയ്ക്ക് യോഗ്യത നേടിയത്.

Advertisements

മത്സരത്തിന്റെ ഫലം ഏറെ നിർണ്ണായകമായ രണ്ടാം പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് അടിമുടി തകർന്ന നേപ്പാൾ ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ നന്നായി നേരിട്ടു. ബുംറയുടെ അഭാവത്തിൽ ഷമിയും, സറാജുമാണ് ഇന്ത്യൻ പേസ് നിരയെ നയിച്ചത്. ആദ്യ വിക്കറ്റ് നഷ്ടമാകും മുൻപ് 65 റണ്ണാണ് ഓപ്പണർമാർ അടിച്ചെടുത്തത്. കുശാൽ ബുഹ്‌റടെൽ (38), ആസിഫ് ഷെയ്ക്ക് (58) എന്നീ ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് നേപ്പാളിന് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മധ്യനിരയിൽ രോഹിത് പൗഡേലിനെയും (5), ബിം ഷാർക്കിയെയും (7) വേഗം നഷ്ടമായതോടെ 93 ന് മൂന്ന് എന്ന നിലയിലായി നേപ്പാൾ. 101 ൽ കുശാൽ മാലയെ വീഴ്ത്തിയ ജഡേജ ഇന്ത്യയ്ക്ക് മികച്ച പിൻതുണ നൽകി. 132 ൽ ആസിഫ് ഷേയ്ക്ക് വീണെങ്കിലും നേപ്പാൾ പോരാട്ട വീര്യം അവസാനിപ്പിച്ചില്ല. ഗുൽസാൻ ജാ (23), ദീപേന്ദ്ര സിംങ് (29), സോംപാൽ കാമി (48) എന്നിവർ ചേർന്ന് ടീം സ്‌കോർ 200 കടത്തി. 230 ൽ എല്ലാവരും പുറത്തായെങ്കിലും മികച്ച പോരാട്ടം തന്നെയാണ് നേപ്പാൾ നടത്തിയത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷമിയും, താക്കൂറും, പാണ്ഡ്യയും ഓരോ വിക്കറ്റ് പങ്കിട്ടു.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മഴയായിരുന്നു വില്ലൻ. ഇടയ്ക്ക് മഴ തടസപ്പെടുത്താൻ എത്തിയതോടെ ഇന്ത്യൻ ടാർജറ്റ് 23 ഓവറിൽ 145 ആയി നിജപ്പെടുത്തി. എന്നാൽ, വിക്കറ്റ് നഷ്ടം കൂടാതെ രോഹിത്തും (59 പന്തിൽ 74), ശുഭ്മാൻ ഗില്ലും (62 പന്തിൽ 67) ചേർന്ന് ഇന്ത്യയെ വിജയിപ്പിച്ചു.

Hot Topics

Related Articles