കൊല്ലം: അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഷാജഹാനാണ് (65)മരിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമകൾ ജോലി സ്ഥലത്തും ചെറു മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണവും ആത്മഹത്യയും നടന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നിലവിൽ അനീസ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.