പെൻഷനേഴ്സിന്റെ ആനുകൂല്യങ്ങൾ തടയുന്നത് നിയമവിരുദ്ധം: കെ.എസ്.എസ്.പി.എ. പുതുപ്പള്ളി നിയോജക മണ്ഡലം വാർഷിക സമ്മേളനം നടത്തി

പുതുപ്പള്ളി : സർവീസ് പെൻഷനേഴ്സിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് അനിശ്ചിതമായി നീട്ടികൊണ്ടു പോകുന്നത് നിയമവിരുദ്ധമാണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡി.സി.സി. വൈസ് പ്രസിഡണ്ടുമായ അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു. കെ.എസ്.എസ്.പി.എ. പുതുപ്പള്ളി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കെ.എസ്.എസ്.പി.എ.സംസ്ഥാന കൗൺസിൽ അംഗം എം.പി.ഗോപാല ക്ഷ്ണൻ നായർ അധ്യഷനായിരുന്നു. കേരള ചരിത്രത്തിൽ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഏറ്റവും കൂടുതൽ തവണ തടഞ്ഞുവച്ച എൽ.ഡി.എഫ് സർക്കാർ ധൂർത്ത് ഒട്ടും കുറയ്ക്കുന്നില്ലന്ന് മുഖ്യപ്ര സംഗം നടത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എസ്.സലിം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. ഡി. പ്രകാശൻ ,ഡോ.പി.ജെ കുര്യൻ, ശശീന്ദ്ര ബാബു, പി.എം. മാത്യു,. ബാബു ആമക്കാട്, എൻ.ഐ. ഐപ്പ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.