ഏറ്റുമാനൂർ 101 കവലയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു

ഏറ്റുമാനൂരിൽ നിന്നും
ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ

Advertisements

ഏറ്റുമാനൂർ : എം.സി റോഡിൽ 101 കവലയിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പും കൂട്ടിയിടിച്ച് ഗതാഗത തടസം. ഏറ്റുമാനൂർ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാൻ എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles