കോട്ടയം മുട്ടമ്പലത്ത് മിനിലോറിയില്‍ നിന്നും ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞു വീണു

കോട്ടയം:മിനിലോറിയില്‍ നിന്നും ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞു വീണു. ഇന്നലെ ഉച്ചയോടെ ഈരയില്‍ കടവ് മുട്ടമ്പലം ശാന്തി ഭവന് സമീപത്താണ് സംഭവം. കോട്ടയത്ത് നിന്ന് ഇരുമ്പ് പൈപ്പ് കയറ്റി കൊല്ലാട് ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി. റോഡിലെ ഗട്ടറില്‍ വണ്ടി ഇറങ്ങേവേ ഇരുമ്പ് കമ്പി ബന്ധിച്ചിരുന്ന കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് പൈപ്പുകള്‍ റോഡില്‍ വീണു. വണ്ടിയുടെ ഗ്ലാസ് തുളച്ച് കമ്പി അകത്തേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ വഴിയില്‍ വീണ ഇരുമ്പ് കമ്പികള്‍ തിരികെ എടുത്തു. ശേഷം മറ്റൊരു വണ്ടിയില്‍ കൊല്ലാട്ടേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി.

Advertisements

Hot Topics

Related Articles