‘ഹലോ മുഹമ്മദ് റിയാസാണ്, പറഞ്ഞോളൂ…’ വെള്ളിയാഴ്ച വെകിട്ട് അഞ്ച് മുതല്‍ ആറ് വരെ റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി; ടോള്‍ ഫ്രീ നമ്പറില്‍ മന്ത്രിയെ നേരിട്ട് വിളിക്കാം

കോട്ടയം: നായനാര്‍ക്കു ശേഷം വന്ന മന്ത്രിസഭകളിലെ പലരും ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിപാടി ‘റിങ് റോഡ്’ ശ്രദ്ധേയമാകുന്നത് ഉടനടിയുണ്ടാകുന്ന പ്രശ്‌ന പരിഹാരങ്ങള്‍ കൊണ്ടാണ്. വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണു മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും നഷ്ടമാകാതെയാണ് ജനത്തിലേക്കും ഒപ്പം ഉദ്യോഗസ്ഥരിലേയ്ക്കും മന്ത്രിയുടെ നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും എത്തുന്നത്. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ ആഴ്ചയില്‍ നിശ്ചിത സമയത്ത് വിളിച്ചാല്‍ മന്ത്രിയുമായി നേരിട്ട് പരാതികള്‍ പങ്കുവയ്ക്കാവുന്ന രീതിയിലാണ് സംവിധാനം.

Advertisements

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള ‘റിംഗ് റോഡ് ‘ ഫോണ്‍ ഇന്‍ പരിപാടി 10-12-2021 വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ‘റിംഗ് റോഡ് ‘. 18004257771 ( ടോള്‍ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്

Hot Topics

Related Articles