വ്യാഴാഴ്ച മാത്രം രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് 67 ലക്ഷം പേര്‍ക്ക്; കോവിഡ് വാക്‌സിനേഷന്‍ 131 കോടി പിന്നിട്ടതായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് 131 കോടി കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച മാത്രം 67 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കിയത്. 131,09,90,768 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. 2021 ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഫെബ്രുവരി രണ്ട് മുതല്‍ മുന്നണി പോരാളികള്‍ക്കും വാകിസന്‍ നല്‍കി തുടങ്ങി.

Advertisements

60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളില്‍ പ്രായമുള്ള നിര്‍ദ്ദിഷ്ട രോഗാവസ്ഥയിലുള്ളവര്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് 45 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചത്.മേയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാനും തീരുമാനിച്ചിരുന്നു

Hot Topics

Related Articles