ലണ്ടൻ : ജൂഡ് ബെല്ലിംഗ്ഹാമിന്റെ റയല്‍ മാഡ്രിഡ് കരിയറിന് ഉജ്ജ്വല തുടക്കം ലഭിച്ചതില്‍ താൻ വളരെ ഹാപ്പിയാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട്. ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഡോര്‍ട്ട്മുണ്ടിലെ പഴയ സുഹൃത്തിന്റെ തകര്‍പ്പൻ പ്രകടനത്തെ കുറിച്ച് ഹാലണ്ട് വാചാലനായത്.
“റയല്‍ മാഡ്രിഡിനായുള്ള ജൂഡ് ബെല്ലിംഗ്ഹാമിന്റെ കഴിഞ്ഞ മത്സരങ്ങള്‍ ഞാൻ കണ്ടിരുന്നു. അവിശ്വസ്നീയമായ അരങ്ങേറ്റമാണ് അവൻ റയല്‍ മാഡ്രിഡില്‍ നടത്തിയിരിക്കുന്നത്. ഞാൻ ഇതില്‍ വളരെ സന്തോഷവാനാണ്.” ഹാലണ്ട് പറഞ്ഞു .ബൊറൂസിയ ഡോട്ട്മുണ്ടില്‍ രണ്ട് സീസണുകള്‍ ഒരുമിച്ചു കളിച്ച താരങ്ങളാണ് എര്‍ലിംഗ് ഹാലണ്ടും ജൂഡ് ബെല്ലിംഗ്ഹാമും. മിഡ്‌ഫീല്‍ഡറായ ബെല്ലിംഗ്ഹാമിന്റെ അസിസ്റ്റുകളില്‍ നിന്ന് നിരവധി ഗോളുകള്‍ സ്‌കോര്‍ ചെയ്യാൻ സാധിച്ച താരമാണ് ഹാലണ്ട്. 2022ലെ സമ്മറിലാണ് ഹാലണ്ട് ബൊറൂസിയ ഡോട്ട്മുണ്ട് വിട്ട് പ്രീമിയര്‍ ലീഗ് വമ്ബൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
103 മില്യണ്‍ യൂറോ മുടക്കി ഈ സമ്മറിലാണ് 20കാരനായ ജൂഡ് ബെല്ലിംഗ്ഹാമിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ആദ്യ നാല് ലാ ലിഗ മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടി അവിശ്വസ്നീയമായ പ്രകടനമാണ് ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ കാഴ്ചവെച്ചത്. റയലിനായി ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാൻ ബെല്ലിംഗ്ഹാമിന് കഴിഞ്ഞിരുന്നു.
എംബാപ്പെയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട റയല്‍ മാഡ്രിഡ് ഭാവിയില്‍ എര്‍ലിംഗ് ഹാലണ്ടിനെ ക്ലബ്ബില്‍ എത്തിക്കാൻ ശ്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. എര്‍ലിംഗ് ഹാലണ്ടും ജൂഡ് ബെല്ലിംഗ്ഹാമും സാന്റിയാഗോ ബെര്‍ണബുവില്‍ വീണ്ടും ഒരുമിക്കുമോ. നമുക്ക് കാത്തിരുന്നു കാണാം.