ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പണം നല്‍കിയില്ല, മോശം ഭക്ഷണം കഴിച്ച് പലരും ചികിത്സതേടി; പൃഥ്വിരാജ് ചിത്രം കടുവ വീണ്ടും വിവാദത്തില്‍, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവ വീണ്ടും വിവാദത്തില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും മോശം ഭക്ഷണമാണ് സെറ്റില്‍ വിതരണം ചെയ്തതെന്നുമാണ് പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍. 500 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ച ശേഷം 350 രൂപ മാത്രമാണ് നല്‍കുന്നതെന്നും പഴകിയ ഭക്ഷണമാണ് വിതരണം ചെയ്തതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു. നിര്‍മ്മിതാവിന്റെ കയ്യില്‍ നിന്നും പണം കൈപ്പറ്റിയശേഷം തങ്ങളെ കബളിപ്പിക്കുകയാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വ്യക്തമാക്കി. എന്നാല്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി ആരോപണങ്ങളെല്ലാം നിഷേധിച്ചു.

Advertisements

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കടുവ. ഇന്നലെ ചിത്രത്തിന് സേറ്റേ ലഭിച്ചിരുന്നു. എറണാകുളം സബ് കോടതിയാണ് ചിത്രത്തിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയത്.കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍ നല്‍കിയ ഹരജിയിലാണ് ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. കുറുവച്ചന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുറുവച്ചന്‍ ഹരജി നല്‍കിയത്.സിനിമയുടെ നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമായിരുന്നു കടുവ.

Hot Topics

Related Articles