തമിഴകത്ത് താരപ്പോര് മുറുകുന്നു ; ലിയോ  ജയിലറിനെ  മറികടന്നാല്‍ മീശ വടിക്കുമെന്ന്  നടൻ മീശ രാജേന്ദ്രൻ

മൂവി ഡെസ്ക്ക് : തമിഴകത്ത് അടുത്ത കാലത്ത് വിജയ്‍യുടെയും രജനികാന്തിന്റെയും ആരാധകര്‍ തമ്മിലുള്ള ബന്ധം അത്ര രസത്തില്‍ അല്ല. തമിഴകത്ത് സാമൂഹ്യ മാധ്യമത്തില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ ഏറ്റുമുട്ടലിലാണ്.ആരാണ് കേമൻ എന്ന് സ്ഥാപിക്കുകയാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. വിജയ് നായകനാകുന്ന ലിയോ രജനികാന്തിന്റെ ജയിലറിന്റെ കളക്ഷൻ മറികടന്നാല്‍ മീശ വടിക്കും എന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മീശ രാജേന്ദ്രൻ.

Advertisements

ഇളയ ദളപതി എന്നാണ് വിജയ് സിനിമാ ആരാധകര്‍ക്കിടയില്‍ നേരത്തെ അറിയപ്പെട്ടിരുന്നത്. രജനികാന്തിന്റെ മറുപേരായിരുന്നു ദളപതി എന്നത്. മണിരത്‍നത്തിന്റെ ദളപതി എന്ന ഹിറ്റ് ചിത്രത്തില്‍ നിന്ന് ലഭിച്ചതാണ് ആ വിശേഷണം. പോകെപ്പോകെ രജനികാന്ത് തലൈവര്‍ ആയി സിനിമാ ആരാധകര്‍ക്കിടയില്‍ പ്രമോഷനായി. വിജയ് ദളപതിയായി മാറുകയും ചെയ്‍തു. ഇപ്പോഴത്തെ പ്രശ്‍നം അതൊന്നുമായിരിക്കില്ല. നെല്‍സണ്‍ വിജയ്‍യെ നായകനാക്കി ഒരുക്കിയ ചിത്രം ബീസ്റ്റ് പ്രതീക്ഷിച്ച വിജയം നേടിയില്ല എന്ന് മാത്രമല്ല പരാജയമാകുകയും ചെയ്‍തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രജനികാന്ത് ജയിലറില്‍ നിന്ന് പിൻമാറുന്നുവെന്നുവരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നെല്‍സണെ പക്ഷേ രജനികാന്ത് പിന്തുണച്ചു. ജയിലര്‍ എത്തി. വൻ വിജയമാകുകയും ചെയ്‍തു.
തുടര്‍ന്നായിരുന്നു നിലവിലുള്ള ഒരു രീതിയില്‍ തര്‍ക്കങ്ങള്‍ ആരാധകരിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നെല്‍സണ്‍ നടൻ വിജയ് തന്നെ പിന്തുണച്ചത് വെളിപ്പെടുത്തിയിരുന്നു. ഒരു ദേഷ്യവും വിജയ്‍ക്കില്ല. സിനിമയുടെ വിജയമോ ഒരു പരാജയമോ അല്ല സൗഹൃദത്തിന് അടിസ്ഥാനം എന്ന് വിജയ് സൂചിപ്പിച്ചതായി നെല്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

Hot Topics

Related Articles