മുവി ഡെസ്ക്ക് : ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും അച്ചായൻ കഥാപാത്രമായി എത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും അച്ചായൻ കഥാപാത്രമായി എത്തുന്നത്.വളരെ രസികനായ മാസ് അച്ചായനായിട്ടാണ് ഇത്തവണ മമ്മൂട്ടിയുടെ വരവ്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, സംഘം, നസ്രാണി, എഴുപുന്ന തരകൻ, തോപ്പില്‍ ജോപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അച്ചായൻ കഥാപാത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രത്തിന് സംവിധായകൻ കൂടിയായ മിഥുൻ മാനുവല്‍ തോമസാണ് രചന നിര്‍വഹിക്കുന്നത്.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറില് മമ്മൂട്ടി അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം, ഒറ്റപ്പാലത്ത് വരിക്കാശേരി മനയില്‍ ഭ്രമയുഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയാണ് മമ്മൂട്ടി. 20ന് മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാവും. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്ജുൻ അശോകൻ ആണ് ചിത്രത്തില്‍ നായകൻ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് വൈശാഖ് – മിഥുൻ മാനുവല്‍ തോമസ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെയും മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെയും വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പ്രഖ്യാപിക്കും. അതേസമയം, പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം.
ഈ മാസം 28ന് കണ്ണൂര്‍ സ്ക്വാഡ് തീയേറ്ററില്‍ എത്തുമെന്നാണ് വിവരം. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കണ്ണൂര്‍ സ്ക്വാഡ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിച്ച കാതല്‍ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായിക. മമ്മൂട്ടിയും ജ്യോതികയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.