കൂരോപ്പട: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അവശതയനുഭവിക്കുന്നവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. 17 വാർഡുകളിലെ 85 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. ളാക്കാട്ടൂരിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജമ്മ ആഡ്രൂസ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ കട്ടിലുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, മഞ്ജു കൃഷ്ണകുമാർ, കുഞ്ഞുഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, ദീപ്തി ദിലീപ്, റ്റി.ജി മോഹനൻ, സോജി ജോസഫ്, സന്ധ്യാ.ജി നായർ, ആശാ ബിനു, രാജി നിധീഷ് മോൻ, ഐ.സി.ഡി.എസ് ഓഫീസർ നിഷാ.കെ ബേബി തുടങ്ങിയവർ പങ്കെടുത്തു.