കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു : എൻ. പ്രതീഷ് പ്രസിഡന്റ് ; കെ.കെ ഫിലിപ്പ്കുട്ടി ജില്ലാ സെക്രട്ടറി

കോട്ടയം : കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻ. പ്രതീഷ് (കോട്ടയം) പ്രസിഡന്റായും , കെ.കെ ഫിലിപ്പ്കുട്ടി (കറുകച്ചാൽ ) ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി സി.റ്റി.സുകുമാരൻ നായരെ (കറുകച്ചാൽ) തിരഞ്ഞെടുത്തു.

Advertisements

മറ്റ് ഭാരവാഹികളായി – ആർ.സി.നായർ (മുണ്ടക്കയം) (ട്രഷറാർ) , വേണുഗോപാലൻ നായർ (കറുകച്ചാൽ ) (വർക്കിംഗ് പ്രസിഡന്റ്) , സോമശേഖരൻ നായർ (വൈക്കം), ബേബി തോമസ് (പാലാ), ഗിരീഷ് മത്തായി (കോട്ടയം) – വൈസ് പ്രസിഡന്റുമാർ , അബ്ദുൾ നാസർ (ഈരാറ്റുപേട്ട)  വർഗ്ഗീസ് ചെറിയാൻ (ചങ്ങനാശ്ശേരി), സാബു വർഗ്ഗീസ് (മുണ്ടക്കയം) അനിയൻ ജേക്കബ് (കോട്ടയം) – ജോ.സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles