കൊടുങ്കാറ്റായി ഹെയിന്‍റിച്ച്‌ ക്ലാസ്സൻ ; ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തില്‍ റെക്കോർഡ് നേട്ടവുമായി ദക്ഷിണാഫ്രിക്ക

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ക്രിക്കറ്റില്‍ നാനൂറിന് മേലെയുള്ള സ്കോര്‍ ഏറ്റവും അധികം നേടുന്ന ടീമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 416/5 എന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് നേടിയത്. 83 പന്തില്‍ 174 റണ്‍സ് നേടിയ ഹെയിന്‍റിച്ച്‌ ക്ലാസ്സന്റെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം ഡേവിഡ് മില്ലര്‍ പുറത്താകാതെ 45 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

Advertisements

ക്വിന്റണ്‍ ഡി കോക്ക് 45 റണ്‍സും റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 62 റണ്‍സും നേടി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്ക ഇന്ത്യയെയാണ് ഈ റെക്കോര്‍ഡില്‍ മറികടന്നത്. ഇന്ത്യ ആറ് തവണ 400ന് മേലെയുള്ള സ്കോര്‍ നേടിയിട്ടുള്ളപ്പോള്‍ ദക്ഷിണാഫ്രിക്ക ഇത് അഞ്ചാം തവണയാണ് ഈ നേട്ടം കൊയ്യുന്നത്.ക്ലാസ്സന്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ആറാം വിക്കറ്റില്‍ ക്ലാസ്സന്‍ – മില്ലര്‍ കൂട്ടുകെട്ട് 222 റണ്‍സാണ് 94 പന്തില്‍ നേടിയത്.

Hot Topics

Related Articles