ലണ്ടൻ : ഒരിക്കല്‍ കൂടെ ലിവര്‍പൂള്‍ ക്ലബിന്റെ തിരിച്ചുവരവ്. ഇന്ന് വോള്‍വ്സിനെതിരെ എവേ മത്സരത്തില്‍ വോള്‍വ്സിനെതിരെ തിരിച്ചടിച്ചു കൊണ്ട് 3-1ന്റെ വിജയം ലിവര്‍പൂള്‍ നേടി. ഈ ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തും എത്തി.മൊളിനക്സില്‍ ആര്‍ക്കും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല എന്ന് സൂചിപ്പിക്കുന്ന പ്രകടനം ആണ് തുടക്കത്തില്‍ തന്നെ വോള്‍വ്സ് കാഴ്ച വെച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടില്‍ തന്നെ വോള്‍വ്സ് ലിവര്‍പൂളിനെ ഞെട്ടിച്ച് ലീഡ് എടുത്തു. നെറ്റോ നടത്തിയ ഒരു മികച്ച റണ്‍ ആണ് ലിവര്‍പൂള്‍ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ സഹായിച്ചത്. നെറ്റോയുടെ പാസ് ഹ്വാങ് ഹീ ചാൻ ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോര്‍ 1-0.
ആദ്യ പകുതിയില്‍ വോള്‍വ്സ് ആ ലീഡ് നിലനിര്‍ത്തി. പക്ഷെ ഈ സീസണില്‍ ഇതുവരെ എന്ന പോലെ ലിവര്‍പൂളിന്റെ തിരിച്ചടി കാണാൻ ആയി. രണ്ടാം പകുതിയില്‍ 55ആം മിനുട്ടില്‍ സലായുടെ പാസ് സ്വീകരിച്ച് കോഡി ഗാക്പോ ലിവര്‍പൂളിന് സമനില ഗോള്‍ നല്കി. ലിവര്‍പൂള്‍ അതിനു ശേഷവും അറ്റാക്ക് തുടര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ശേഷിക്കെ സലാ തന്നെ രണ്ടാം ഗോളിനും അവസരം ഒരുക്കി. ഇത്തവണ സലായുടെ പാസ് സ്വീകരിച്ച് റൊബേര്ട്സണ് പന്ത് സാറിനെ മറികടന്ന് വലയില്‍ എത്തിച്ചു. സ്കോര്‍ 2-1. പിന്നാലെ ഇഞ്ച്വറി ടൈമില്‍ ഹാര്‍വി എലിയറ്റിന്റെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിലേക്ക് പോയി. സ്കോര്‍ 3-1. ഈ ഗോള്‍ ലിവര്‍പൂള്‍ വിജയവും ഉറപ്പിച്ചു. ലിവര്‍പൂള്‍ ഈ വിജയത്തോടെ 5 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി. വോള്‍വ്സ് 3 പോയിന്റുമായി 15ആം സ്ഥാനത്ത് നില്ക്കുന്നു.