പുഴു നുരയ്ക്കുന്നടിത്താണ് ഞാനും മോഹന്‍ലാലും ഇടി കൂടിയത് ! ശേഷം ഡെറ്റോളൊഴിച്ച്‌ കുളിക്കേണ്ടി വന്നു ; കിരീടം സിനിമയുടെ ഓർമ്മകൾ പങ്കുവച്ച് കുണ്ടറ ജോണി

മൂവി ഡെസ്ക്ക് : മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് കുണ്ടറ ജോണി. കിരീടത്തിലെ പരമേശ്വരനടക്കം നിരവധി കഥാപാത്രങ്ങളായി അദ്ദേഹം മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വില്ലന്‍ വേഷങ്ങളായിരുന്നു കുണ്ടറ ജോണിയെ തേടി കൂടുതലെത്തിയതും. വില്ലനായി അഭിനയിച്ച സിനിമകള്‍ ഒരുപാടാണ്. എങ്കിലും നാടോടിക്കാറ്റിലേയും മറ്റും കോമഡി രംഗങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

Advertisements

ഇപ്പോഴിതാ കിരീടത്തില്‍ മോഹന്‍ലാലുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കുണ്ടറ ജോണി. മറ്റ് ഭാഷകളും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കുണ്ടറ ജോണി സംസാരിക്കുന്നുണ്ട്. കിരീടത്തിലെ ആ ഫൈറ്റ് സീന്‍ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്‌കറ്റുമൊക്കെ മറ്റുള്ളവര്‍ വായില്‍ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു” എന്ന് കുണ്ടറ ജോണി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേതുടര്‍ന്ന് ലൊക്കേഷന്‍ മാറ്റണമോ എന്ന് സംവിധായകന്‍ ചോദിച്ചുവെങ്കിലും കുറേ ഷോട്ടുകള്‍ അവിടെ എടുത്തു പോയിരുന്നു. അതിനാല്‍ അവിടെ വച്ച്‌ തന്നെ ഷൂട്ട് ചെയ്യാന്‍ താനും മോഹന്‍ലാലും തയ്യാറായിരുന്നുവെന്നാണ് കുണ്ടറ ജോണി പറയുന്നത്. ഷൂട്ട് കഴിഞ്ഞതോടെ ഡെറ്റോളൊഴിച്ച്‌ കുളിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. കിരീടം പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ്. മലയാളത്തില്‍ വെറും രണ്ടര മണിക്കൂറില്‍ ഷൂട്ട് ചെയ്ത ഈ രംഗം ചിത്രീകരിക്കാന്‍ തെലുങ്കില്‍ എടുത്തത് ആറ് ദിവസമാണെന്നും താരം പറയുന്നു. കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്ത ചിത്രമായിരുന്നു കിരീടം. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

Hot Topics

Related Articles