ആ ചിത്രമില്ലായിരുന്നെങ്കില്‍ താൻ ഇന്നും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായി നിന്നു പോയേനെ ; ജീവിതം മാറ്റിമറിച്ച ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിനായകൻ

ന്യൂസ് ഡെസ്ക് : ജയിലര്‍ എന്ന സിനിമയില്‍ സൂപ്പര്‍താരം രജനികാന്തിന് എതിരായി നിന്ന വര്‍മ്മന്‍ എന്ന വില്ലന്‍ വേഷത്തിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ വിനായകന്‍ നടത്തിയത്.മെഗാ ഹിറ്റായ ചിത്രത്തിനൊപ്പം വര്‍മ്മന്‍ എന്ന റോളും തെന്നിന്ത്യ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രമില്ലായിരുന്നെങ്കില്‍ താൻ ഇന്നും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായി നിന്നു പോയേനെ എന്ന് പറഞ്ഞിരിക്കുകയാണ് വിനായകൻ.

Advertisements

കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ എക്കാലത്തുമുണ്ടാവും. കൃഷ്ണനെയും ഗംഗയെയും ബാലൻ ചേട്ടനെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
രാജീവിന്റെ കമ്മട്ടിപ്പാടം ഇല്ലായിരുന്നെങ്കില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നില്‍ക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം സെറ്റായത്. അതിന് മുൻപും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ഒരു പറ്റം സിനിമാകാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റിനിര്‍ത്താൻ പറ്റാതെയായി” വിനായകൻ പറഞ്ഞു. ഇൻഡസ്ട്രിയില്‍ എഴുതിവെക്കാത്ത ചില നിയമങ്ങളുണ്ട്. തനിക്കൊരു കസേര കിട്ടാൻ 20 വര്‍ഷമെടുത്തു. അതൊക്കെ പിന്നീടാണ് താൻ ചിന്തിച്ചതെന്നും വിനായകൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.