കോവിഡിനെത്തുടര്‍ന്ന് അനാഥരായത് 3631 കുട്ടികള്‍; തെരുവ് കുട്ടികള്‍ക്കും സഹായം നല്‍കും; തീരുമാനം സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: കോവിഡിനെത്തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായത് 3631 കുട്ടികള്‍. കോവിഡ് കാലത്ത് തെരുവ് കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സ്വമേധയാ എടുത്ത കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്.

Advertisements

ഇതില്‍ 104 കുട്ടികള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരാണ്. 3498 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടു. 31 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ഇവരില്‍ 3,255 കുട്ടികളെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കി. അതില്‍ 1958 കുട്ടികളുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ ബാലസ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു. 471 കുട്ടികള്‍ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. ഇവരുടെ പഠനം ഇടയ്ക്ക് മുടങ്ങാതിരിക്കാന്‍ എല്ലാ ശിശുക്ഷേമ ഓഫീസര്‍മാരോടും നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ ശിശു വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 2000 രൂപ വീതം കുട്ടിക്ക് 18 വയസാകും കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് മാസം തോറും നിക്ഷേപിക്കുന്നു. കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. ഈ സഹായം തെരുവ് കുട്ടികള്‍ക്കും നല്‍കും. പദ്ധതിക്കായി 3.20 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതില്‍ 1.65,24,000 രൂപ വിതരണം ചെയ്തു. ഈ കുട്ടികളുടെ ബിരുദതലം പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ചെലവില്‍ നിന്നാണ് വഹിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തെരുവില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും കോവിഡ് ബാധിച്ച് മരിച്ചാല്‍ അവര്‍ക്കും സഹായം നല്‍കിക്കൂടെയെന്ന് കേരള സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇവര്‍ക്കും സഹായം നല്‍കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. മിക്കവാറും സംസ്ഥാനങ്ങള്‍ സഹായം നല്‍കുന്നുണ്ട്. വലിയ തുക വരുമെന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തിന് ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തിലാണ് ഇവര്‍ക്കും സഹായം നല്‍കാന്‍ തീരുമാനം

Hot Topics

Related Articles