നിര്‍വികാരമായൊരു സ്‌മൈലിയിൽ എല്ലാമുണ്ട് ; ദേശീയ ടീമില്‍നിന്നുള്ള നിരന്തര അവഗണനയില്‍ പരോക്ഷ പ്രതികരണവുമായി സഞ്ജു സാംസണ്‍

ഡല്‍ഹി : ദേശീയ ടീമില്‍നിന്നുള്ള നിരന്തര അവഗണനയില്‍ പരോക്ഷ പ്രതികരണവുമായി സഞ്ജു സാംസണ്‍. ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനും ഏഷ്യൻ ഗെയിംസിനും പിന്നാലെ ആസ്‌ട്രേലിയ്‌ക്കെതിരായ ടീമില്‍നിന്നും പുറത്തായതിനു പിറകെയാണു താരത്തിന്റെ പ്രതികരണം.

Advertisements

നിര്‍വികാരമായൊരു സ്‌മൈലിയില്‍ പ്രതികരണമൊതുക്കുകയായിരുന്നു സഞ്ജു. ഫേസ്ബുക്കിലെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമാണ്. വേദനയും നിരാശയും നിസ്സഹായതയും രോഷവുമെല്ലാം ഉള്ളടങ്ങിയിട്ടുള്ള വികാരപ്രകടനമായാണ് ആരാധകര്‍ ഇതിനെ കാണുന്നത്. ആയിരക്കണക്കിന് ആരാധകര്‍ താരത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ധൈര്യമായിരിക്കാൻ ആവശ്യപ്പെടുകയും ടീമിന്റെ ക്യാപ്റ്റനായി തന്നെ ഭാവിയില്‍ വരുമെന്ന് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖരും സഞ്ജുവിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജുവിനോടുള്ള അവഗണനയില്‍ മുൻ ഇന്ത്യൻ ഓള്‍റൗണ്ടര്‍ ഇര്‍ഫാൻ പത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. താനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍ കടുത്ത നിരാശവാനായിരിക്കുമെന്നായിരുന്നു പത്താന്റെ പ്രതികരണം. ‘

Hot Topics

Related Articles