കോട്ടയം : പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉത്ഘാടന കർമ്മം നിർവഹിച്ചു. ആദ്യ വിൽപന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം. രാധാകൃഷ്ണൻ നിർവഹിച്ചു.എന്റെ വീട് പദ്ധതി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് റോയി മാത്യു ഉദ്ഘാടനം ചെയ്തു.
ക്യാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന കനിവ് പദ്ധതിക്ക് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ എം. ബിനോയ് കുമാർ തുടക്കം കുറിച്ചു. അംഗങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ എൻ്റെ വീട് പദ്ധതിക്കും സമ്മേളനത്തിൽ തുടക്കം കുറിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ. ജെ. അനിൽ കുമാർ , ബാങ്ക് സെക്രട്ടറി പ്രേമു ഐപ്പ് , ഭരണസമിതി അംഗം പി. കെ. മോഹനൻ ,സുഭാഷ് പി വർഗീസ്, ഇ. ആർ. സുനിൽ കുമാർ, , രജനി അനിൽ, ജീന ജേക്കബ്, രാജീവ് ജോൺ, കെ. ഐ. കുഞ്ഞച്ചൻ, ജോസഫ് അലക്സാണ്ടർ, സി. വി. ചാക്കോ, എം. ബാബു, കെ. ആർ. വിശ്വംഭരൻ നായർ, ഇ. കെ. വിജയകുമാർ, സി. ആർ. പരമേശ്വരൻ നായർ, ജി. ജയകുമാർ, റോയ് മാത്യു എന്നിവർ സംസാരിച്ചു.