കൈക്കൂലി വാങ്ങി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു ; കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊച്ചി : കൈക്കൂലി കേസിൽ കൊച്ചി നഗര സഭയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് കൈക്കൂലി വാങ്ങി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത് .

Advertisements

കടവന്ത്രയില്‍ മിമിക്രി അസോസിയേഷന്‍ എറണാകുളം ജില്ലാ വിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റുകയും പിന്നീട് തുടര്‍ നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. അസോസിയേഷന്‍ ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. വാങ്ങിയ പണം ഇയാള്‍ ചെരുപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.