മൊഹാലി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യ തന്നെ വേദായാകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഈ പരമ്ബര. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്ബരയിലുള്ലത്.
സീനിയര്‍ താരങ്ങളായ ക്യപ്ടൻ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി,ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം നല്കിയിരിക്കുന്നതിനാല് കെ.എല്‍ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസീസ് നിര ഫുള്‍ പാക്ഡ് ടീം തന്നെയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍ക്കും ഏകദിനത്തില്‍ ഫോം കണ്ടെത്താനാകാതെ വലയുന്ന സൂര്യകുമാര്‍ യാദവിനും ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഏറഎ നിര്‍ണായകമാണ് ഈ പരമ്ബര. ഇന്ത്യൻ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളാണ് ആദ്യത്തെ രണ്ടെണ്ണവും. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ റുതുരാജ് ഗെയ്ക്വാദും ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലുണ്ട്. 28നാണ് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാവാനാണ് സാധ്യത കൂടുതല്‍. കൊഹ്ലിയുടെ അഭാവത്തില്‍ മൂന്നാമനായി ശ്രേയസ് എത്തിയേക്കും. പരിക്കാണ് ഓസ്ട്രേലിയയുടെ തലവേദന. പരിക്കിന്റഎ പിടിയിലായിരുന്ന ഗ്ലെൻ മാക്സ്വെല് ഇന്ന് കളിച്ചേക്കില്ല. പരിക്കില്‍ നിന്ന് മോചിതരായെത്തിയ ക്യാപ്ടൻ കമ്മിൻസും സ്റ്റീവ് സ്മിത്തും മൂന്ന് മത്സരങ്ങളിലും കളിക്കുമോയെന്ന കാര്യം ഉറപ്പില്ല.