മൊഹാലി : ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ കളി തടസപ്പെടുത്തി മഴ എത്തി. മത്സരത്തിന്റെ 35 ആം ഓവറിലാണ് മഴ എത്തിയത്. 35 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 166 റണ്ണാണ് ഓസീസ് എടുത്തത്. മിച്ചൽ മാർഷ് (4) , ഡേവിഡ് വാർണർ (52) , സ്റ്റീവ് സ്മിത്ത് (41) , ലബു ഷൈൻ (39) എന്നിവരാണ് പുറത്തായത്. കാമറൂൺ ഗ്രീൻ (21) , ഇൻ ഗ്ലീസ് (3) എന്നിവരാണ് കളി നിർത്തിവയ്ക്കുമ്പോൾ ക്രീസിലുള്ളത്. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ടീമില്‍ തിരിച്ചെത്തി.ഓസ്ട്രേലിയ ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ പരമ്ബരയ്ക്ക് എത്തിയിരിക്കുന്നത്. മാത്യു ഷോര്‍ട്ട് ഏകദിനത്തില്‍ അരങ്ങേറും.ടീം ഇന്ത്യ: ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, രവിന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ശാര്‍ദുല്‍ ഠാക്കുര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റിവന് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമിന്‍സ്, സീന്‍ ആബട്ട്, ആദം സാംപ.