റൊണാള്‍ഡോ ഫിനിഷ്ഡ് ആയിട്ടില്ല ! കാലുകള്‍ കളി നിര്‍ത്താൻ പറയുന്നത് വരെ കളിക്കുന്നത് തുടരും ; കിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോർട്സ് ഡെസ്ക്ക് : വിമര്‍ശകര്‍ താൻ ഫിനിഷ്ഡ് ആയെന്ന് വിധി എഴുതാൻ നോക്കുകയാണ് എന്നും അവര്‍ക്ക് തെറ്റി എന്നും റൊണാള്‍ഡോ. ഇന്നലെ സൗദി പ്രൊ ലീഗില്‍ ഇരട്ട ഗോളുകള്‍ നേടിയ ശേഷം സംസാരിക്കുക ആയിരുന്നു റൊണാള്‍ഡോ.
റൊണാള്‍ഡോ ഫിനിഷ്ഡ് ആയെന്ന് അവര്‍ പറയുന്നു… പക്ഷേ അത് ശരിയല്ല. എന്റെ കാലുകള്‍ കളി നിര്‍ത്താൻ പറയുന്നത് വരെ ഞാൻ കളിക്കുന്നത് തുടരും” റൊണാള്‍ഡോ പറഞ്ഞു.

Advertisements

“എനിക്ക് ഇനിയും ഒരുപാട് സമയവും മത്സരങ്ങളും ബാക്കി ഉണ്ട്. എനിക്ക് ഇപ്പോഴും ഫുട്ബോള്‍ കളിക്കുന്നതും ഗോളുകള്‍ നേടുന്നതും ഇഷ്ടമാണ്. ഞാൻ ഇപ്പോഴും വിജയിക്കുന്നത് ഇഷ്ടപ്പെടുന്നു. അവര്‍ പറയുന്നു, ഞാൻ അവസാനിച്ചു എന്ന്, പക്ഷേ അത് സത്യമല്ലെന്ന് ഞാൻ ഇപ്പോഴും തെളിയിക്കുകയാണ്”. റൊണാള്‍ഡോ പറഞ്ഞു.

Hot Topics

Related Articles