ഏറ്റുമാനൂര്‍: അയപ്പഭക്തരുടെ ബാഗ് അപഹരിക്കാന്‍ ശ്രമം. തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ പിടിയില്‍. ഇന്നലെ ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനികളായ ഇവരുടെ പേര് വിവരങ്ങള്‍ കൃത്യമായി ഇവര്‍ വ്യക്തമായി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകൂയെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.
Advertisements
അതേസമയം, ക്ഷേത്ര പരിസരത്ത് ഗതാഗത തടസവും നേരിടുന്നുണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകര്‍ വര്‍ധിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇടയുണ്ട്. അതേ സമയം ആരോഗ്യ വകുപ്പിന്റെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. മൂന്നിടങ്ങളിലായി അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.