മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളുരുവില്‍ രണ്ടുപേര്‍ പിടിയില്‍; സംഭവത്തില്‍ വിപുലമായ അന്വേഷണം

ബംഗളൂരു: മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍. രാമനഗര സ്വദേശിയായ അബ്ദുള്‍ ഖാലിദ് (32), ബെംഗളൂരു സ്വദേശിയായ ബി.എസ്. ഗംഗാധര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ശിവനസമുദ്രയിലെ കാവേരി നദിയില്‍നിന്ന് പിടികൂടിയ മൂന്നുമാസത്തോളം പ്രായമുള്ള മുതലക്കുഞ്ഞുങ്ങളായിരുന്നു. വെള്ളംനിറച്ച കന്നാസില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

Advertisements

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.പിടിച്ചെടുത്ത മുതലക്കുഞ്ഞുങ്ങള്‍ മഗ്ഗേഴ്‌സ് എന്നയിനത്തില്‍പ്പെട്ടവയാണ്. ന്യമൃഗസംരക്ഷണനിയമത്തിന്റെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ഇവയെ കര്‍ണാടകത്തില്‍ കാവേരി, കബനി, കൃഷ്ണ, തുംഗഭദ്ര നദികളിലാണ് കൂടുതലായി കാണപ്പെടുന്നത്. മുതലക്കുഞ്ഞുങ്ങളെ ബെന്നാര്‍ഘട്ട ദേശീയോദ്യാനത്തിലേക്ക് മാറ്റി.

Hot Topics

Related Articles