ഈറോഡിലെ ബ്ലീച്ചിംഗ് പൗഡര്‍ നിര്‍മ്മാണ ഫ്ക്ടറിയില്‍ വാതകച്ചോര്‍ച്ച; ഒരു മരണം, 13 പേര്‍ ചികിത്സയില്‍

ഈറോഡ്: തമിഴ്നാട് ഈറോഡില്‍ വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 13 പേര്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ബ്ലീച്ചിംഗ് പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നാണ് ദ്രവീകൃത ക്ലോറിന്‍ വാതക ചോര്‍ച്ചയുണ്ടായത്. കേടായ വാതക പൈപ്പ് നേരയാക്കുന്നതിനിടെ വാതകം ശ്വസിച്ച നിര്‍മ്മാണ ശാല ഉടമ ദാമോധരനാണ് (40)മരിച്ചത്. ഈറോഡ് ജില്ലയിലെ ചിത്തോടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീധര്‍ കെമിക്കല്‍സിന്റെ നിര്‍മ്മാണശാലയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായിരിക്കുന്നത്.

Advertisements

ഇതിന് പിന്നാലെ ഏതാനും തൊഴിലാളികളും സമീപം താമസിക്കുന്ന പ്രദേശവാസികള്‍ക്കുമാണ് വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തി. തുടര്‍ന്ന് പൈപ്പിന്റെ ചോര്‍ച്ച അടച്ചു.

Hot Topics

Related Articles