സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതിയുമായി എത്തിയത് നാല് വിദ്യാര്‍ത്ഥിനികള്‍

മലപ്പുറം: സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗവും സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

Advertisements

നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മജിസ്‌ട്രേറ്റ് വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.

Hot Topics

Related Articles