സോഷ്യൽ മീഡിയയിൽ വൈറലായി രാജമൗലി.മലയാള സിനിമകള്‍ കാണാറുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ എസ്.എസ് രാജമൗലി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം. ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നല്‍കിയത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പ്രസ് മീറ്റിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കണ്ടത് ഈ ലോക്ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം’, രാജമൗലി പറഞ്ഞു. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംവിധായകന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യമെന്നും കഥ ഒത്തുവന്നാല്‍ അവരെ വെച്ച് സിനിമ ചെയ്യുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
‘എന്റെ സിനിമയ്ക്ക് കഥാപാത്രമാണ് വേണ്ടത്. അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവും’, രാജമൗലി വ്യക്തമാക്കി.