ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; ഉന്നതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും അഭിപ്രായം; പ്രശ്‌നങ്ങളുണ്ടെന്നത് വസ്തുത തന്നെ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍തന്നെ പരാമര്‍ശിച്ചിരുന്നുവെന്നും ഗവര്‍ണറുടെ അഭിപ്രായം തന്നെയാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെപ്പറ്റി ഗവര്‍ണര്‍ നടത്തിയ ഗൗരവമേറിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നയം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടെ എടുത്ത് കാട്ടിയതാണ്. ഈ നയങ്ങള്‍ അറിയാത്ത ആളല്ല ഗവര്‍ണര്‍. ശാസ്ത്രസാങ്കേതിക രംഗത്ത് മുന്നോട്ട പോകാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യും. ഗവര്‍ണര്‍ പ്രകടിപ്പിച്ചത് ചില ആശങ്കകള്‍ മാത്രമാണ്. എല്ലാം തികഞ്ഞതാണ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല എന്ന് അഭിപ്രായമില്ല. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് വളരെ ദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞു. പ്രശ്‌നങ്ങളുണ്ടെന്നത് വസ്തുത തന്നെയാണ്- മുഖ്യമന്ത്രി പറഞ്ഞു.

Advertisements

അക്കാദമിക പശ്ചാത്തലമില്ലാത്തവരെ വരെ വിസിയായി നിയമിച്ച ചരിത്രമുണ്ട. അത്തരം നിയമനം നടത്തിയവരാണ് ഇപ്പോള്‍ വ്യാകുലപ്പെടുന്നത്. നിഷേധ ചിന്താഗതിക്കാര്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് പരാമര്‍ങ്ങള്‍. പരസ്യപ്രസ്താവന അത്യന്തം ദുഃഖകരമാണ്. ഉചിതമായ തീരുമാനം എടുക്കേണ്ട ഉത്തരവാദ്ത്വം ഗവര്‍ണറുടേതാണ്. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടില്ല.കലാമണ്ഡലം വിസി ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയത് തെറ്റാണ്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അടുത്തിടെയുണ്ടായ സര്‍ക്കാര്‍ ഇടപെടലുകളില്‍ പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കണ്ണൂര്‍ സര്‍വകലാശാലയിലെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടവ അടക്കമുള്ള വിഷയങ്ങളിലാണ് ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചത്.ഈ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍കിയതായാണ് വിവരം. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.