ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളും കുട്ടിക്കാനം മരിയൻ കോളേജും ഒത്തുചേർന്ന് കെയറിങ് ഹാൻഡ്‌സ് നടത്തി

പരപ്പ് :കുട്ടിക്കാനം മരിയൻ കോളേജ് ബി കോം ഒന്നാം വർഷ വിദ്യാർഥികളും ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളും ചേർന്ന് ഒരുക്കിയ കെയറിങ് ഹാൻഡ്‌സ് ചാവറഗിരി സ്കൂൾ അങ്കണത്തിൽ നടന്നു. ചാവറഗിരി സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പ്രിൻസ് ജോയി സ്വാഗതം ആശംസിച്ചു. യോഗം ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കരുതലോടെ ഒരു കൈത്താങ് എന്ന ലക്ഷ്യത്തോടെ നടന്ന പരുപാടിയിൽ കുട്ടിക്കാനം മരിയൻ കോളേജ് ബി കോം അധ്യാപിക മിസ്സ്‌ റോസ് മേരി, പ്രൊഫസർ: ഡേവിസ് ജോസഫ്, ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ അശ്വതി ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കളികളും കലാപരിപാടികളും നടന്ന പരുപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ അഭിരാം കൃതജ്ഞത അറിയിച്ചു.

Advertisements

Hot Topics

Related Articles