ന്യൂസ് ഡെസ്ക് : വലം കൈയൻ സ്പിന്നര്‍ ആര്‍. അശ്വിനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലെടുത്തത്. സെപ്റ്റംബര്‍ അഞ്ചിന് പ്രഖ്യാപിച്ച 15 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മലയാളി താരം സഞ്ജു സാംസണിനും അവസരം ലഭിച്ചിരുന്നില്ല.
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിൻ, ഷാര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്.