മഴയിൽ കുതിർന്ന് ഗ്രീൻഫീൽഡ് ; ലോകകപ്പ് ആദ്യ സന്നാഹ മത്സരം മഴമൂലം തടസ്സപ്പെട്ടു

തിരുവനന്തപുരം : ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ആദ്യ സന്നാഹ മത്സരം മഴയില്‍ മുങ്ങി. 2 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ്.ഗുവാഹാട്ടിയില്‍ നടക്കുന്ന ബംഗ്ലാദേശ് – ശ്രീലങ്ക മത്സരവും ഹൈദരാബാദില്‍ നടക്കുന്ന ന്യുസീലൻഡ് – പാകിസ്ഥാൻ മത്സരവും ആവേശകരമായി മുന്നോട്ട് പോകുമ്പോള്‍ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴ തകര്‍ത്താടുകയാണ്.

Advertisements

ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ മത്സരം സിക്സറുകളും ഫോറുകളും കൊണ്ട് ഹൈ സ്കോറിങ്ങ് ഗെയിമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്കാണ് മഴ വില്ലനായി അവതരിച്ചിരിക്കുന്നത്. എത്രയും വേഗം മത്സരം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ടെലിവിഷൻ ക്രിക്കറ്റ് പ്രേമികള്‍. ആളൊഴിഞ്ഞ സ്റ്റേഡിയമാണ് മത്സരത്തിന്റെ സമയം കഴിഞ്ഞും കാണപ്പെടുന്നത്. ഏകദിന ക്രിക്കറ്റിന്റെ ആവേശം കേരളത്തില്‍ അവസാനിച്ചോ എന്ന വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണോ? ക്രിക്കറ്റ് ലോകകപ്പിന് പോലും കാണികള്‍ എത്തിച്ചേരാത്തത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.