വരുന്നു എംപൂരാൻ : രക്തം പുരണ്ട മോതിരവുമായി പോസ്റ്റ്റുകൾ : പുതിയ അപ്ഡേറ്റുകൾ ഉടൻ 

മലയാളത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. പൃഥ്വിരാജും മോഹൻലാലും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി എത്തുമ്ബോള്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ഒരു വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷകള്‍. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിലാണ് എമ്ബുരാൻ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. എമ്ബുരാന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

എമ്ബുരാൻറെ ഒരു അപ്ഡേറ്റ് ഇന്ന് എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു ദിവസം കൂടി കാത്തിരിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന അപ്ഡേറ്റ് എത്തുമെന്ന് ഉറപ്പായതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈ അപ്ഡേറ്റിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൂസിഫറില്‍ മോഹൻലാലിൻറെ ഖുറേഷി അബ്രാം ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിൻറെ പാട് പോലെ രണ്ടെന്ന അക്കത്തിൻറെ സൂചനയുമാണ് പോസ്റ്ററില്‍ ഉള്ളത്. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് ഈ മോതിരം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ആരാധകര്‍ പല കഥകളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു. എമ്ബുരാന്റെ ചിത്രീകരണം ഒക്ടോബര്‍ ആദ്യ ആഴ്ച ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ അറിയിച്ചിരിക്കുന്നത്. ലഡാക്കും ഒരു പ്രധാന ലൊക്കേഷൻ ആണ്.

Hot Topics

Related Articles