ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്സീനോസി​ന്റെ മാതാവ് തങ്കമ്മ ഇട്ടിയവിര

മീനടം (മഞ്ഞാടി): യാക്കോബായ സുറിയാനി സ​ഭ ഇടുക്കി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജം പ്രസിഡ​ന്റും തൂത്തൂട്ടി മോർ ​ഗ്രീ​ഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രീപ്പോലീത്തായുടെ മാതാവ് തങ്കമ്മ ഇട്ടിയവിര(84) നിര്യാതയായി. ഭർത്താവ് മീനടം തേറാമ്പിൽ പരേതനായ ടി.കെ. ഇട്ടിയവിര ( മുൻ പോലീസ് ഓഫീസർ). പരേത താഴത്തങ്ങാടി വടക്കേടത്തായ മരാമുപ്പതിൽ കുടുംബാം​ഗം. മറ്റ് മക്കൾ: സജി തേറാമ്പിൽ, കുര്യൻ ടി.ഐ. (എൽ.എ. ജനറൽ, പാലാ).
മരുമക്കൾ: കൊച്ചുമോൾ സജി (കറ്റുവെട്ടിക്കൽ, അരീപറമ്പ്), സീമോൾ കുര്യൻ (മടത്തുംപറമ്പിൽ, നാട്ടകം- ഹെൽത്ത് ഇൻസ്പെക്ടർ, എഫ്.എച്ച്.സി. കരുണാപുരം). മൃതദേഹം നാളെ ഒക്ടോബർ രണ്ടിന് രാവിലെ ഒൻപതിന് മീനടം മഞ്ഞാടി തേറാമ്പിൽ ഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് ​ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് മീനടം ആറാണി സെ​ന്റ് മേരീസ് ജറുശലേം യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കും.

Advertisements

Hot Topics

Related Articles