ഗ്യാംങ് ഷോ : മലയാളി അത്‍ലറ്റ് പി.ടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വിത്യ ചരിത്രം കുറിച്ചത്. മലയാളി അത്‍ലറ്റ് പി.ടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വിത്യ ചരിത്രം കുറിച്ചത്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്‌സില്‍ ഉഷ സ്ഥാപിച്ച 55.42 സെക്കന്‍ഡ് എന്ന ദേശീയ റെക്കോഡിനൊപ്പമാണ് തമിഴ്നാട്ടുകാരിയെത്തിയത്. ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത താരം ഈയിനത്തില്‍ ഫൈനലില്‍ ഇറങ്ങുമ്ബോള്‍ ഇന്ത്യ സ്വര്‍ണ പ്രതീക്ഷയിലാണ്. വിത്യയുടെ നേരത്തേയുണ്ടായിരുന്ന മികച്ച സമയം 55.43 സെക്കന്‍ഡ് ആയിരുന്നു.
തിങ്കളാഴ്ച സ്കേറ്റിങ്ങിലെ രണ്ട് വെങ്കല മെഡലോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. വനിതകളുടെയും പുരുഷന്മാരുടെയും 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേ ടീമിനത്തിലാണ് വെങ്കലം നേടിയത്. പുരുഷന്മാരില്‍ അനന്ത്കുമാര്‍ വേല്‍കുമാര്‍, സിദ്ധാന്റ് രാഹുല്‍ കാംെബ്ല, വിക്രം രജീന്ദ്ര ഇനാഗലെ എന്നിവരടങ്ങുന്ന സംഘവും വനിതകളില്‍ കാര്‍ത്തിക ജഗദീശ്വരൻ, ഹീരാല്‍ സന്ധു, ആരതി കസ്തൂരി രാജ് എന്നിവരുമാണ് വെങ്കലം നേടിയത്.